കൊച്ചി: ദളിത് സമുദായ മുന്നണി രണ്ടാം സംസ്ഥാന സമ്മേളനം നാളെ (ശനി) എറണാകുളം ടൗൺ ഹാളിൽ നടക്കും. പ്രതിനിധിസമ്മേളനം രാവിലെ 9ന് ദളിത് സമുദായമുന്നണി ചെയർമാൻ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും. പ്രസീഡിയം കൺവീനർ ആർ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അഡ്വ.പി.എ. പ്രസാദ് സംഘടനാറിപ്പോർട്ടും ട്രഷറർ ഡോ. ടി.എൻ. ഹരികുമാർ വരവ് ചെലവ് കണക്കുകകളും അവതരിപ്പിക്കും. 400 പ്രതിനിധികൾ പങ്കെടുക്കും.