
പറവൂർ: എസ്.എൻ.ഡി.പി യോഗം നന്ത്യാട്ടുകുന്നം ശാഖയുടെ മുൻ പ്രസിഡന്റും ദീർഘനാൾ ഭാരവാഹിയുമായിരുന്ന പി.ജി. ബാലകൃഷ്ണന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം നന്ത്യാട്ടുകുന്നം ശാഖ അനുസ്മരിച്ചു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, യോഗം ഡയറക്ടർ ബോർഡ് അംഗം ഡി. ബാബു, ശാഖാ സെക്രട്ടിറി കെ.ബി. വിമൽകുമാർ, യൂണിയൻ കമ്മിറ്റി അംഗം കെ.ആർ. ഹരി, ഓമന ശിവൻ, വിലാസിനി തുടങ്ങിയവർ സംസാരിച്ചു.