കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് പോസ്റ്റ് ഹാർവസ്റ്റ് ടെക്‌നോളജി ആൻഡ് ട്രെയിനിംഗ് (നിഫാറ്റ്) എംപ്ലോയീസ് അസോസിയേഷൻ വാർഷിക പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്. കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.ജിയ. ശശീന്ദ്രൻനായർ അദ്ധ്യക്ഷനായി. ഒ.എസ്. സീന രക്തസാക്ഷിപ്രമേയവും പി.എ. ഹരിപ്രസാദ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെ. ബാലകൃഷ്ണൻ, സംധീഷ് ബാബു, എം. ഗിരീഷ്‌മോൻ, എം.ആർ. രാജി എന്നിവർ സംസാരിച്ചു.