കൊച്ചി: ഫ്രഞ്ച് പോപ്പ് ബാൻഡ് ലാ ഫെലിൻ ഫോർട്ടുകൊച്ചിയിലെ വാസ്‌കോഡ് ഗാമ സ്‌ക്വയറിൽ ഇന്ന് വൈകിട്ട് ഏഴിന് സംഗീത പരിപാടി അവതരിപ്പിക്കുന്നു. കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ ഫ്രഞ്ച് കൾച്ചറൽ ആൻഡ് ലേണിംഗ് സെന്റർ ആയ അലയൻസ് ഫ്രാൻസെസ് ഡി ട്രിവാൻഡ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഗീതജ്ഞരായ ആഗ്‌നസ് ഗെയ്‌റൗഡും ഫ്രാൻസ്വാ വിറോട്ടും നേതൃത്വം നൽകും.