photo

വൈപ്പിൻ: കെ. എസ്.ടി. പി പദ്ധതി പൂർത്തിയാകുന്നതോടെ വൈപ്പിൻ സംസ്ഥാനപാതയിൽ അപകടകരഹിതവും സുഗമവുമായ യാത്ര സാദ്ധ്യമാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.
തടസങ്ങൾ ഇല്ലാത്ത റോഡ് വികസന സമൂഹത്തിൽ അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെയാണ് ദേശീയപാത വികസനത്തിന് ഉൾപ്പെടെ ഇടത് സർക്കാർ മുൻഗണന നൽകുന്നത്. ഇതിനൊപ്പം തീരദേശ പാതയുടെ വികസനത്തിനും മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.
മുൻമന്ത്രി എസ്.ശർമ, പി.എസ്. സുജാറാണി, ബ്ലോക്ക് പ്രസിഡന്റുമാരായ തുളസി സോമൻ, ട്രീസ മാനുവൽ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, മേരി വിൻസെന്റ്, അസി. എക്‌സി.എൻജിനിയർ എം.ജി. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.

കെ.എസ്.ഇ.ബി പദ്ധതിക്ക് രാജ്യാന്തര നിലവാരത്തിൽ റോഡിന്റെ സമഗ്ര വികസനം സാധ്യമാകുമെന്ന് എം.എൽ.എ സൂചിപ്പിച്ചു.സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളാണ് 36 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിക്ക് കീഴിൽ ഒരുക്കുന്നത്.