കൊച്ചി: സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി നാല് വേദികളിൽ വാക് ത്രൂ പരിപാടി നടന്നു. നേതൃത്വം നൽകുന്ന ഏഴ് ക്യൂറേറ്റർമാർ എല്ലാ സൃഷ്ടികളും കാണുകയും ചർച്ചചെയ്യുകയും കലാകാരൻമാരുമായി സംവദിക്കുകയും ചെയ്തു. വി.കെ.എൽ വെയർഹൗസ്, അർമാൻ ബിൽഡിംഗ്, കെ.വി.എൻ ആർക്കേഡ്, ട്രിവാൻഡ്രം വെയർഹൗസ് എന്നീ വേദികളിലാണ് വാക്‌ത്രൂ നടന്നത്. കലാസൃഷ്ടികളെക്കുറിച്ചുള്ള ചർച്ചകൾക്ക് മികച്ച പ്രതികരണം ലഭിച്ചെന്ന് ക്യൂറേറ്റർമാർ പറഞ്ഞു.

അഫ്ര ഷെഫീഖ്, അംശു ചുക്കി, അരുഷി വാട്‌സ്, പ്രേംജീഷ് ആചാരി, സുവാനി സുരി, സാവിയ ലോപ്പസ്, യോഗേഷ് ബാർവെയ് എന്നിവരാണ് സ്റ്റുഡന്റ്സ് ബിനാലെ ക്യൂറേറ്റർമാർ. വൈകിട്ട് ഡച്ച് ഹൗസിൽ എച്ച്.എച്ച്.ആർട്ട് സ്‌പേസും നിഖിൽ ചോപ്രയും നടത്തിയ കലാവതരണവും നടന്നു.