p-g-balakrishnan-charamam

പറവൂർ: പറവൂരിലെ ആദ്യകാല വസ്ത്രശാലയായ അർച്ചന ടെക്സ്റ്റയിൽസ് ഉടമ പെരുമിറ്റത്ത് പി.ജി. ബാലകൃഷ്ണൻ (87) നിര്യാതനായി. പറവൂർ ശ്രീനാരായണ സാംസ്കാരിക സഭ പ്രസിഡന്റാണ്. ദീർഘനാൾ നന്ത്യാട്ടുകുന്നം എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പറവൂർ മേഖലാ പ്രസിഡന്റ്, താലൂക്ക് മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്, പറവൂർ ആർട്സ് സൊസൈറ്റി ഭാരവാഹി എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമായിരുന്നു. ഭാര്യ: പരേതയായ രജനി. മക്കൾ: പി.ബി. പ്രമോദ് (പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി), പി.ബി. വിനോദ് (അർച്ചന ചുരിദാർ, പറവൂർ). മരുമക്കൾ: നിഷ (എസ്.ഐ.പി അക്കാഡമി, പറവൂർ), സുബി.