കളമശേരി: കോളട്ടി മൂല ചിറ്റേക്കര റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡ് അപകടാവസ്ഥയിൽ. റോഡിന്റെ ഒരു വശത്തെ മണ്ണിടിഞ്ഞ് രണ്ട് മീറ്ററിലധികം ഉള്ള് പൊള്ളയായി മാറിയിരിക്കുകയാണ്. മുകളിലെ ടാറിന്റെ ബലത്തിലാണ് റോഡ്നിൽക്കുന്നത്. സ്കൂൾ ബസുകളടക്കമുള്ള വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡ് കളമശേരി നഗരസഭയിലെ 15-ാം വാർഡിൽ ഉൾപ്പെട്ടതാണ്. വിവരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.