മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്തിന്റെ കീഴിൽ മൂവാറ്റുപുഴയിൽ നടന്ന 5-ാംത് മദദേ ജീലാനി ഗ്രാൻഡ് കോൺഫറൻസും മർഹും ശൈഖുന എ.പി.മുഹമ്മദ് മുസ്ലിയാർ അനുസ്മരണ പ്രഭാഷണവും എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇസ്മയിൽ സഖാഫി നെല്ലിക്കുഴി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ എം.പി.അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എച്ച്.മുഹമ്മദ് മൗലവി, സ്വാഗത സംഘം ട്രഷറർ കെ.എം.കബീർ, മുൻ കൗൺസിലർ പി.വൈ. നൂറുദ്ധീൻ, പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം ടി.എം. ജലാലുദ്ധീൻ കേരള മുസ്‌ലിം ജമാഅത് പ്രസിഡന്റ്‌ ബഷീർ മാസ്റ്റർ, കേരള മുസ്‌ലിം ജമാഅത് വൈസ് പ്രസിഡന്റ്‌ എം.പി അബ്ദുൽ കരീം സഖാഫി, എസ് .വൈ .എസ് സോൺ പ്രസിഡന്റ്‌ സൽമാൻ സഖാഫി, സെക്രട്ടറി ഷാജഹാൻ സഖാഫി, എസ് .എസ് .എഫ് പ്രസിഡന്റ്‌ ഉബൈദുല്ല അസ്ഹരി, മൂവാറ്റുപുഴ സെൻട്രൽ മഹല്ല് പ്രസിഡന്റ്‌ അഷറഫ് എവറസ്റ്റ്, മാങ്ങാട്ട് ജുമാ മസ്ജിദ് സെക്രട്ടറി അബ്ദുൽ സമദ് മലേക്കുടി, പെരുമറ്റം മഹല്ല് ജമാഅത് പ്രസിഡന്റ്‌ അഷ്‌റഫ്‌ കുന്നശേരി, പെരുമറ്റം ചിറക്കൽ ജുമാ മസ്ജിദ് ഇമാം കമറുദ്ധീൻ കാമിൽ സഖാഫി എന്നിവർപങ്കെടുത്തു. സയ്യിദ് ശിഹാബുദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ മുഖ്യ പ്രഭാഷണവും ദുആ സമ്മേളനത്തിനും നേതൃത്വം നൽകി. സ്വാഗതസംഘം ജനറൽ കൺവീനർ എം.എം.നിയാസ് ഹാജി സ്വാഗതവും എസ്.വൈ എസ് മൂവാറ്റുപുഴ സോൺ സെക്രട്ടറി അജ്മൽ സഖാഫി നന്ദിയും പറഞ്ഞു.