നെടുമ്പാശേരി: കൊല്ലം സ്വദേശിയെ നെടുമ്പാശേരിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം വട്ടാഴി പന്തപ്ലാവ് ചാത്താരുകുഴി ഷീജ ഭവനിൽ മധുസൂദനൻ നായരെയാണ് (60) അത്താണിയിലെ സ്വകാര്യ ലോഡ്ജിൽ ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജിന്റെ കെയർ ടേക്കർ ആയിരുന്നു. നാല് മാസം മുമ്പാണ് ലോഡ്ജിൽ ജോലിക്കെത്തിയത്. മൃതദേഹം അങ്കമാലി ഗവ. ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷീജകുമാരി. മക്കൾ: പൂജ, ഗോകുൽ.