കൊച്ചി: ഓരോ വ്യക്തിയും സ്വന്തം പുരയിടം വൃക്ഷങ്ങളാൽ സമൃദ്ധമാക്കാത്തിടത്തോളം പ്രകൃതി സംരക്ഷണം പൂർണമാവില്ലെന്ന് പരിസ്ഥിതി പ്രവർത്തകനായ ശ്രീമൻ നാരായണൻ പറ‌ഞ്ഞു. പത്ത് പുത്രന്മാർക്ക് സമമാണ് ഒരു വൃക്ഷമെന്നത് ചെറിയ കാര്യമല്ല. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ പരിസ്ഥിതി സംരക്ഷണ സമിതി സംഘടിപ്പിച്ച പരിസ്ഥിതി കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരങ്ങളിലെ പ്രാണവായു സങ്കേതം, വീടുകളിലെ മാലിന്യ സംസ്‌കരണം, അമൃതമാകുന്ന മഴ വെള്ളസംഭരണം, പക്ഷിമൃഗ സംരക്ഷണം നിത്യജീവിതത്തിൽ, പ്രഭാത നടത്തവും സൈക്കിൾ സവാരിയും തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാർ നടന്നത്.

പരിസ്ഥിതി പ്രവർത്തകരായ പുരുഷോത്തമ കമ്മത്ത്, മനോജ് എടവനക്കാട്, സുരേഷ് വനമിത്ര, ഡോ.സി.എൻ.മനോജ്, രാമചന്ദ്രൻ പൊന്നുക്കുടം കാവ്, ആന്റോജി ചെല്ലാനം, ഡോ. മറിയാമ്മ തോമസ്, ശ്രീനിവാസ് പി. കമ്മത്ത്, ഡോ.ആർ. വേണുഗോപാൽ, വാസുദേവ റാവു തുടങ്ങിയവർ പങ്കെടുത്തു.