ആലുവ: എം.സി.പി.ഐ.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള മാദ്ധ്യമ സെമിനാർ ഇന്ന് വൈകിട്ട് നാലിന് കുട്ടമശേരി യുവജന വായനശാലാ അങ്കണത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഇ.കെ. മുരളി മോഡറേറ്ററായിരിക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, രാഷ്ട്രീയ നിരീക്ഷകൻ എൻ.എം. പിയേഴ്സൺ, കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. രമേശ്, എം.സി.പി.ഐ. യു കേന്ദ്ര സമിതി അംഗങ്ങളായ ഇടപ്പിള്ളി ബഷീർ, കെ.ആർ. സദാനന്ദൻ, സ്വാഗതസംഘം ജനറൽ കൺവീനർ എം. മീതിയൻപിള്ള എന്നിവർ സംസാരിക്കും.