devasy
ടി.ടി. ദേവസി ബ്രാൻഡ് എക്‌സ്‌ക്ലൂസീവ് ജ്വല്ലറിയുടെ കൊച്ചിയിലെ ഷോറൂം മാനേജിംഗ് ഡയറക്ടർ അനിൽ ജോസും ടി.ഡി. ജോസും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ലില്ലി ജോസ്, മിന്ന എലിസബത് എന്നിവർ സമീപം

കൊച്ചി: സ്വർണ-വജ്ര വിപണിയിലെ മുൻനിര ബ്രാൻഡായ ടി.ടി ദേവസി ജ്വല്ലറി ഒരു ഡിസൈനിൽ ഒരാഭരണം മാത്രമുള്ള ജ്വല്ലറിയായ സോറ സ്റ്റോർ എറണാകുളം എം.ജി. റോഡിലെ അവന്യൂ റീജന്റിൽ തുറന്നു.

ടി.ടി. ദേവസി ഗ്രൂപ്പിന്റെ ചെയർമാൻ ടി.ഡി. ജോസിന്റെ പൗത്രിയും ആർക്കിടെക്ടും ജ്വല്ലറി ഡിസൈനറുമായ മിന്ന എലിസബത്താണ് സോറ സ്റ്റോറിന്റെ മേധാവി. ചെയർമാൻ ജോസിന്റെ പൗത്രനായ അഡോൺ തരകനാണ് മാർക്കറ്റിംഗ് മേധാവി. തരകൻ താരു ദേവസി 1941-ൽ തൃശൂരിൽ സ്ഥാപിച്ച ടി.ടി. ദേവസി ജ്വല്ലറിക്ക് ആറ് ഷോറൂമുകളുണ്ട്.

ലോകനിലവാരമുള്ള ഡിസൈനുകളെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഒരാഭാരണം പോലെ രണ്ടാമതൊന്ന് വിൽക്കില്ല. സിഗ്നേച്ചർ കളക്ഷനാണ് ലഭ്യമാക്കുകയെന്ന് മാനേജിംഗ് ഡയറക്ടർ അനിൽ ജോസ് പറഞ്ഞു.