
കൊച്ചി: ലോകകപ്പ് ഫുട്ബാൾ കലാശക്കളി ആവേശം ആഘോഷമാക്കാൻ ഇൻഫോപാർക്കും. 18ന് നടക്കുന്ന ഫ്രാൻസ്- അർജന്റീന ഫൈനൽ ഇൻഫോപാർക്ക് ഫെയ്‌സ് വണ്ണിലെ അതുല്യ ഓഡിറ്റോറിയത്തിൽ ടെക്കികൾക്കായി തത്സമയം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. വിജയികളെ പ്രവചിക്കുന്നവരിൽ നിന്ന് നറുക്കെടുക്കുന്നവർക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഒപ്പിട്ട ഫുട്‌ബാൾ സമ്മാനമായി നൽകും.
ലോകമെങ്ങും ആഘോഷമാക്കുന്ന ലോകകപ്പിനെ അതേ ആവേശത്തോടെ ഇൻഫോപാർക്കിലെ ടെക്കികൾക്കും അനുഭവേദ്യമാക്കുമെന്ന് കേരളാ ഐ.ടി പാർക്ക്‌സ് സി.ഇ.ഒ സ്‌നേഹിൽ കുമാർ സിംഗ് പറഞ്ഞു. ലോകകപ്പ് ഫുട്‌ബാൾ ആവേശം ആഘോഷമാക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.