k

കൊച്ചി: സംസ്ഥാനത്ത് പുതുതായി അനുവദിച്ച 28 പോക്സോ കോടതികളിൽ നാലെണ്ണമൊഴികെ പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം, നോർത്ത് പറവൂർ, ആലത്തൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ ജനുവരി അവസാനത്തോടെ തുറക്കും.

ഓരോ ജില്ലയിലും രണ്ടു പോക്സോ കോടതികൾ വീതമാണ് ഉണ്ടായിരുന്നത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ കൂടുന്നതും വിചാരണ വൈകുന്നതും കണക്കിലെടുത്തുള്ള സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ പരിഗണിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാന സർക്കാർ 28 കോടതികൾക്കു കൂടി അനുമതി നൽകിയത്. ഇതോടെ പോക്സോ കോടതികളുടെ എണ്ണം 56 ആകും.

 കേസുകൾ കൂടുന്നു

3729

ഈ വർഷം ഒക്ടോബർ വരെ

3559

കഴിഞ്ഞ വർഷം

450

മുൻ വർഷത്തെപ്പോലെ മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ

343

രണ്ടാം സ്ഥാനം തിരുവനന്തപുരം റൂറൽ

 കേസുകൾ 200 കടന്ന മറ്റു ജില്ലകൾ

249

പാലക്കാട്

212

എറണാകുളം റൂറൽ

201

കോഴിക്കോട് റൂറൽ

 പുതിയ പോക്സോ കോടതികളിലെ ജഡ്ജിമാർ

കവിത ഗംഗാധരൻ (നെയ്യാറ്റിൻകര), പ്രസൂൺ മോഹൻ (കാട്ടാക്കട), ആർ. രേഖ (വർക്കല), എസ്. രമേഷ് കുമാർ (കൊല്ലം), ടി.ആർ. റീനാ ദാസ് (കൊട്ടാരക്കര), എ, സമീർ (അടൂർ), കെ.എം. വാണി (ചേർത്തല), എ. ജുബിയ (ചെങ്ങന്നൂർ), സി.ആർ. ബിജുകുമാർ (ഈരാറ്റുപേട്ട), സി.ആർ. രവിചന്ദർ (ദേവികുളം), ജയ പ്രഭു (തൃശൂർ), ആർ. മിനി (വടക്കാഞ്ചേരി), അന്യാസ് തയ്യിൽ (ചാവക്കാട്), കെ. ഷൈൻ (കൊടുങ്ങല്ലൂർ), ഡോണി തോമസ് വർഗ്ഗീസ് (ചാലക്കുടി), എസ്. രശ്‌മി (മഞ്ചേരി), കെ.പി. ജോയി (നിലമ്പൂർ), എ. ഫാത്തിമ ബീവി (പരപ്പനങ്ങാടി), സുബിത ചിറയ്ക്കൽ (പൊന്നാനി), എം. ഷുഹൈബ് (പെരിന്തൽമണ്ണ), അനിറ്റ് ജോസഫ് (നാദാപുരം), പി. ഹരിപ്രിയ (സുൽത്താൻ ബത്തേരി), ജോമോൻ ജോൺ (കണ്ണൂർ), എ.വി. ഉണ്ണിക്കൃഷ്ണൻ (കാസർകോട്)