renu
ഇന്ത്യൻ ജിയോ ടെക്‌നിക്കൽ കോൺഫറൻസിന്റെ ഭാഗമായി നടന്ന, വനിതകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഡോ. രേണുരാജ് സംസാരിക്കുന്നു

കൊച്ചി: ഭരണതലത്തിലും സമൂഹത്തിലും വെല്ലുവിളികൾ പലപ്പോഴും സ്ത്രീകൾക്ക് മേൽ അടിച്ചേല്പിക്കപ്പെടുകയാണെന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ് പറഞ്ഞു. സ്ത്രീയെ ഏതെങ്കിലും മേഖലയിലേക്ക് പരിഗണിച്ചാൽ ആദ്യം ഉയരുന്ന ചോദ്യം അവർക്ക് കഴിയുമോ എന്നാകും. കഴിവുള്ളവളാണെന്ന് സ്വയം തെളിയിക്കേണ്ട ബാദ്ധ്യത സ്ത്രീകൾ ഏറ്റെടുക്കേണ്ട സ്ഥിതിയാണെന്നും കളക്ടർ പറഞ്ഞു. ഇന്ത്യൻ ജിയോ ടെക്‌നിക്കൽ കോൺഫറൻസിൽ വനിതകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു രേണുരാജ്.

ഡോ. അനിൽ ജോസഫ്, സെൻട്രൽ സോയിൽ ആൻഡ് മെറ്റിരിയൽസ് റിസർച്ച് സ്റ്റേഷൻ ഡയറക്ടർ ഡോ. ആർ. ചിത്ര എന്നിവർ പങ്കെടുത്തു.