അങ്കമാലി: യാക്കോബായ സുറിയാനി സഭയുടെ കീഴിൽ അങ്കമാലി മേഖലയിലുള്ള പള്ളികളിൽ കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഇടവകതോറും ലഹരി വിരുദ്ധ റിസോഴ്‌സ് ടീം രൂപീകരിക്കും.

ആദ്യഘട്ടമായി എല്ലാ ഇടവകകളിലേയും മുതിർന്ന കുട്ടികൾ, സൺഡേ സ്‌കൂൾ അദ്ധ്യാപകർ, വനിതാ സമാജം, യൂത്ത് അസോസിയേഷൻ പ്രവർത്തകർ എന്നിവരുൾപ്പെടുന്ന റിസോഴ്‌സ് ടീമിന് പരിശീലനം നൽകും. നാളെ രാവിലെ 10 മുതൽ മൂക്കന്നൂർ സെന്റ് ജോർജ്ജ് സെഹിയോൻ പള്ളിയിൽ നടക്കുന്ന ലഹരി വിരുദ്ധ റിസോഴ്‌സ് ടീം പരിശീലന ക്യാമ്പ് ഡോ. എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. എൽദോ ചക്യാട്ടിൽ അദ്ധ്യക്ഷത വഹിക്കും. ടീമുകളുടെ നേതൃത്വത്തിൽ ഇടവക തോറും ഭവന സന്ദർശനം, കൗൺസലിംഗ് എന്നിവ സംഘടിപ്പിക്കും.