a

കുറുപ്പംപടി : വടുപാടം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നെല്ല് വിത്തിറക്കി. രക്ത ശാലി ഇനത്തിൽപ്പെട്ട വിത്താണ് വടുപാടം പാടശേഖരങ്ങളിൽ കൃഷി വകുപ്പിന്റെ സഹായത്തോടെ വിത്ത് വിത ഉത്സവം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. മാത്യു, കെ.വൈ. യോഹന്നാൻ, പി.കെ. ജോർജ്, ബാബു, കൃഷി അസിസ്റ്റന്റ് ബിനോയ് എന്നിവർ പ്രസംഗിച്ചു.