കളമശേരി: അടിസ്ഥാന വിദ്യാഭ്യാസത്തിൽ മുൻനിരയിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിൽ 'എംപ്ലോയബിളിറ്റി ' വർദ്ധിപ്പിക്കുന്ന കോഴ്‌സുകളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കളക്ടർ ഡോ. രേണു രാജ് പറഞ്ഞു. പെട്രോനെറ്റ് എൽ.എൻ. ജി. ഫൗണ്ടേഷനുമായി സഹകരിച്ചു സിപെറ്റ് നടത്തിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ജോബ് ഓഫർ ലെറ്ററും നൽകുകയായിരുന്നു കളക്ടർ. ‘നൈപുണ്യം’ പദ്ധതിയിലൂടെ വ്യവസായങ്ങൾക്ക് അനുയോജ്യമായ ജോബ് റോളുകളിലേക്കു ഇരുന്നൂറ് വിദ്യാർത്ഥികളുടെ തൊഴിൽ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താൻ കഴിഞ്ഞുവെന്നും കളക്ടർ പറഞ്ഞു. പ്ലാന്റ് ഹെഡ് പെട്രോനെറ്റ് എൽ.എൻ. ജി.ലിമിറ്റഡ് യോഗാനന്ദ റെഡി , സീനിയർ മാനേജർ ആശിഷ് ഗുപ്ത , ടെക്കാപ്പ് ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടർ സൂരജ് എസ് .നായർ, ജോയിന്റ് ഡയറക്ടർ ആൻഡ് ഹെഡ് സിപെറ്റ് കെ.എ.രാജേഷ് , ആർ.ജീവൻ റാം എന്നിവർ സംസാരിച്ചു.