കൊച്ചി: കെ.വി. അനിൽകുമാർ രചിച്ച ഒ.എൻ.വി.യുടെ രചനാ ശില്പം എന്ന കൃതി കവി എസ്. ജോസഫ് പി​ന്നണി​ ഗാനരചയിതാവ് അജീഷ് ദാസിന് നൽകി പ്രകാശനം ചെയ്തു. പ്രബോധ ട്രസ്റ്റ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ ശങ്കര വിദ്യാപീഠം കോളേജ് പ്രിൻസിപ്പൽ ഡോ. ഷീനാ കൈമൾ അദ്ധ്യക്ഷയായി. കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രം കൊച്ചി സെക്രട്ടറി കെ.ആർ. സജി, പ്രബോധ ട്രസ്റ്റ് സെക്രട്ടറി നവീൻകുമാർ ഡി.ഡി, ട്രഷറർ ഗോപി നായർ എന്നിവർ സംസാരിച്ചു.