കുറുപ്പംപടി : നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ കുന്നത്തുനാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ മേതല യൂണിറ്റ് രൂപീകരണം നാളെ രാവിലെ 10 ന് എസ്.എൻ.ഡി.പി യോഗം മേതല ശാഖാ ഹാളിൽ നടക്കും. ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. ആർ. അനിലൻഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.എൻ. ബാലകൃഷ്ണന്റെ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മ പ്രചാരകനും സ്റ്റഡി സർക്കിൾ ജില്ലാ ഉപദേശക സമിതി അംഗവും പ്രഭാഷകനുമായ ജയരാജ് ഭാരതി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കൺവീനർ പ്രതീഷ് .സി.എസ്, താലൂക്ക് ഉപദേശക സമിതി അംഗം എം.എസ്. സുനിൽ, ശാഖാ സെക്രട്ടറി ബിജു .പി.സി,വൈസ് പ്രസിഡന്റ് എം.ജി. ദാസ്,ശാഖ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജിൻസി ഷിബു, വനിതാ സംഘം സെക്രട്ടറി എം.കെ. ശ്യാമള, ഗുരുകുല ബാലലോകം താലൂക്ക് കൺവീനർ അഭിജിത് .കെ.എസ്, താലൂക്ക് കൺവീനർ എം. വി. സുനിൽ, സ്റ്റഡി സർക്കിൾ യൂണിറ്റ് കൺവീനർ നീതു രഞ്ജിത്ത് എന്നിവർ പങ്കെടുക്കും.