കോലഞ്ചേരി: പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി കോലഞ്ചേരി ലയൺസ് ക്ലബ് മഴുവന്നൂർ എസ്.ആർ.വി യു.പി സ്‌കൂളിന് പച്ചക്കറിതോട്ടം നിർമ്മിച്ചു നൽകി. ക്ലബ് പ്രസിഡന്റ് അനിൽ കുര്യാക്കോസ് അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് മനോജ്, അനി മനോജ് റീജിയണൽ ചെയർമാൻ വി.പി. പോൾ, ബേബി നെല്ലിപ്പാമ​റ്റം, ഹെഡ്മാസ്​റ്റർ അനിയൻ പി. ജോൺ, സാജു വി. കറുത്തേടം പോൾ വി. തോമസ്, കെ.പി. പീ​റ്റർ, ജോളി എം. വർഗീസ്, കെ.കെ. ബൈജു മഞ്ജു എൽദോ, സ്‌കറിയ കണ്ണികാട്ടേൽ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂളിലെ ഭക്ഷണത്തിന് ഉപയോഗിക്കാവുന്ന രീതിയിൽ വെണ്ട, പച്ചമുളക്, തക്കാളി, ചീര, വഴുതന, പയർ, കാബേജ്, കോളിഫ്‌ളവർ തുടങ്ങിയവയാണ് തോട്ടത്തിലുള്ളത്. ഓരോ കുട്ടിക്കും ഒരുചെടിയുടെ പരിപാലനം നൽകും. ജനുവരി മുതൽ സ്‌കൂളിലേക്ക് ആവശ്യമായ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭ്യമാകുന്ന തരത്തിലാണ് സജ്ജമാക്കിയിട്ടുള്ളത്.