പെരുമ്പാവൂർ :എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ അവാർഡ് ദാന ചടങ്ങ് ഇന്ന് രാവിലെ 10 മണിക്ക് കൂവപ്പടി ഗവ. പോളിടെക്നിക് കോളേജിൽ സംഘടിപ്പിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ബെന്നി ബെഹ്നാൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ട്രെയിനർ എഡിസൺ ഫ്രാൻസ് ക്ലാസ് നയിക്കും.
800 ഓളം വിദ്യാർത്ഥികളെയും മറ്റു പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.