തോപ്പുംപടി: മേജർ പോർട്ട് ആൻഡ് ഡോക് പെൻഷൻ സംഘിന്റെ നേതൃത്വത്തിൽ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച മുൻ സംയുക്ത സൈനിക മേധാവി വിപിൻ റാവത്തിന്റെയും സഹ സൈനികരുടെയും അനുസ്മരണം നടത്തി. ഐലൻഡ് കൗൺസിലർ പത്മകുമാരി അദ്ധ്യക്ഷയായ ചടങ്ങിൽ റിട്ട. മേജർ ആർ. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പി. ആർ. അജാമളൻ സ്വാഗതവും സാജൻ നന്ദിയും രേഖപ്പെടുത്തി. സി.ഐ എസ്. എഫ് ഇൻസ്പെക്ടർ മാത്യു വർഗീസ്, എ.എസ്. ജഗദീഷ്, ഡോ.അനൂപ്, ജോസഫ് വർഗീസ്, ഹിൾട്ടൺ ചാൾസ്, വല്ലഭൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.