binnale

കൊച്ചി: സ്റ്റുഡന്റസ് ബിനാലെയുടെ ഭാഗമായി പുതുതലമുറ സ്ട്രീറ്റ് റൂഫ്‌ടോപ് ഡാൻസ് 'ലോസ്റ്റ് ഇൻ ദി ഫോറസ്റ്റ്' അരങ്ങേറി. മണിപ്പൂരിൽ നിന്നുള്ള നർത്തകൻ ലുലു കേഹെയ്ച് എന്ന ടെന്നിസൺ ഖുലേമാണ് മട്ടാഞ്ചേരി ട്രിവാൻഡ്രം വെയർഹൗസിൽ നവ്യാനുഭവം ഒരുക്കിയത്. അംഗവിക്ഷേപങ്ങളും ഭാവാഭിനയവുംവഴി കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന തരത്തിലായിരുന്നു അവതരണം. വ്യത്യസ്ത ആവേഗത്തിലുള്ള കാറ്റ്, വൃക്ഷലതാദികൾ, സൂര്യകിരണങ്ങൾ, നിഴലുകൾ, കാടൊച്ചകൾ, കാഴ്ചകൾ തുടങ്ങി കാടിന്റെ വിവിധഭാവങ്ങൾ നൃത്തത്തിൽ അനാവൃതമായി. മനുഷ്യമനസിന്റെ ഈഗോ കാടിന്റെ ഭാവഗാംഭീര്യത്തിനു മുന്നിൽ അടിയറ വയ്ക്കുന്നതാണ് 'ലോസ്റ്റ് ഇൻ ദി ഫോറസ്റ്റ്' പ്രമേയമാക്കുന്നത്.