n
മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്ത കൊച്ചി സിറ്റി റേഷനിംഗ്, താലൂക്ക് സപ്ലൈ ഓഫീസ് മന്ദിരം.

കൊച്ചി: മുൻഗണന കാർഡുകൾ കൈവശം വയ്ക്കുന്ന അനർഹരായ ആളുകളോട് യാതൊരു അനുകമ്പയും പുലർത്തേണ്ടതില്ലെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കൊച്ചി സിറ്റി റേഷനിംഗ്, താലൂക്ക്- സപ്ലൈ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്ന അനർഹർക്ക് കാർഡുകൾ തരം മാറ്റുന്നതിനായി 10 മാസത്തെ സമയം നൽകിയിരുന്നു. 1,72,312 പേരാണ് സ്വയം സന്നദ്ധരായി കാർഡ് തരംമാറ്റിയത്. മുൻഗണന കാർഡുകൾ കൈവശം വച്ചിട്ടുള്ള അനർഹർക്കെതിരെയുള്ള നിയമ നടപടി വകുപ്പ് ആരംഭിച്ചു. 8,000 പേർക്കെതിരെയുള്ള പരാതികൾ വകുപ്പിന്റെ പരിഗണനയിലാണ്. 1.27 കോടി രൂപയാണ് ഇതുവരെ പിഴയിനത്തിൽ ഈടാക്കിയതെന്നും മന്ത്രി പറഞ്ഞു.

കെ.ജെ മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എമാരായ കെ. ബാബു, കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. ഡോ. ഡി.സജിത്ത് ബാബു, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, ട്രീസ മാനുവൽ, ബേബി തമ്പി, എം. ഹബീബുള്ള, ബി. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.