ചോറ്റാനിക്കര: അമ്പാടിമലയിൽ മതസൗഹാർദ്ദത്തിന്റെ കെടാവിളക്കായി 16-ാമത് ദേശവിളക്ക് ഇന്ന്
നടക്കും.
ഉത്സവ ആഘോഷങ്ങൾക്കായി അമ്പാടിമല ബസ് സ്റ്റോപ്പിന് സമീപമുള്ള അന്നപൂർണ ഹോട്ടൽ മൈതാനിയിൽ വൈകീട്ട് 6.30 ന് ദീപാരാധനയോടെ ആരംഭിക്കും. തുടർന്ന് നടക്കുന്ന മതമൈത്രീ സമ്മേളനത്തിൽ ഫാദർ. ഡാർലി എടപ്പങ്ങാട്ടിൽ , ഷംസുദ്ദീൻ ഫാളിൽ വഹബി ചീഫ് ഇമാം, കാഞ്ഞിരമറ്റം ജുമുഅ മസ്ജിദ്, വിഷ്ണു ശാന്തി, ഗുരു മഹേശ്വര ക്ഷേത്രം മേൽ ശാന്തി തുടങ്ങിയവർ പങ്കെടുക്കും. ഇതിനു ശേഷം ഇവർ മൂന്നുപേരും ചേർന്ന് വിളമ്പി നൽകുന്നതോടെ വിശേഷാൽ അന്നദാന സദ്യയ്ക്ക് തുടക്കം കുറിക്കും . തുടർന്ന് ശാസ്താംപാട്ട്, എതിരേൽപ് കെട്ടുനിറച്ച് ശബരിമലയിലേക്ക് പോകൽ, തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം ദേശവിളക്ക് മഹോത്സവത്തിന് കൊടിയിറങ്ങും.