മുവാറ്റുപുഴ : കെ.എം.എൽ.പി.സ്‌കൂൾ അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ അൽവാൻ എന്ന കയ്യെഴുത്ത് മാസിക മുൻ അറബിക് സ്‌പെഷ്യൽ ഓഫീസർ സൈനുദ്ദീൻ മാസ്റ്റർ പ്രകാശനം ചെയ്തു . അറബി ഭാഷയിലെ പ്രാചീന ലിപികളുടെയും വിവിധ രചനകളുടെയും പ്രദർശനവും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും നടത്തി .
സ്‌കൂൾ ചെയർമാൻ ഹസൻ അദ്ധ്യക്ഷത വഹിച്ചു . സ്‌കൂൾ ഹെഡ്മാസ്റ്റർ എം.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. സ്‌കൂൾ മാനേജർ പി.പി.ബഷീർ, അദ്ധ്യാപകരായ ജോഹർ ഫരീദ് ,പി.യു.സീമ മോൾ, വി.എ. റസീന, ജുബിനാ മോൾ യു.എം., പി.എം. നാദിറ , ബി.ഷീബ, ജോബി വിൻസെന്റ്, ജിന്റോ കുര്യൻ ,പി.റ്റി.എ പ്രസിഡന്റ് ഷെമീർ എന്നിവർ സംസാരിച്ചു. ഇലാഹിയ എക്‌സിക്യുട്ടീവ് അംഗം വി.കെ.അബ്ദുൾ സലാം സമ്മാനദാനം നിർവഹിച്ചു.