കാലടി : സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണൻ ക്യാപ്‌ടനായ ജനചേതന യാത്രയുടെ അനുബന്ധമായി സംഘടിപ്പിക്കുന്ന വിളംബര യാത്രകൾ ആലൂവ താലൂക്കിൽ ഇന്നു മുതൽ തുടങ്ങുമെന്ന് താലൂക്ക് സെക്രട്ടറി വി.കെ.ഷാജി നീലീശ്വരം അറിയിച്ചു. പഞ്ചായത്തുകൾ ചേർന്ന മേഖലാ സമിതികളാണ് വിളംബര യാത്രകൾ നടത്തുന്നത്. 30 ന് രാവിലെ 9.30 ന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ കാസർകോഡ് നിന്നാരംഭിക്കുന്ന ജനചേതന യാത്രയ്ക്ക് സ്വീകരണം നൽകും.
24 ന് വിളംബര യാത്ര അവസാനിക്കും. എല്ലാ ലൈബ്രറികളും പുസ്തകങ്ങൾ നൽകി യാത്രയെ സ്വീകരിക്കും.