മൂവാറ്റുപുഴ: കുന്നയ്ക്കാൽ നെടുങ്ങാൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കുചേല ദിനത്തോടനുബന്ധിച്ചുള്ള ദശാവതാരം ചന്ദനം ചാർത്ത് മഹോത്സവം തുടങ്ങി. എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ 8.30 വരെ ദശാവതാരം ചന്ദനം ചാർത്ത് ദർശനം ഉണ്ടാകും. 26 തിങ്കൾ വരെയാണ് ദശാവതാരം ചാർത്ത്. ഡിസംബർ 21 ബുധൻ കുചേല ദിനാഘോഷവും ഉണ്ടായിരിക്കും.