മൂവാറ്റുപുഴ: രണ്ടാർകര പയ്യന ധർമ്മ ശാസ്താ നാഗപഞ്ചമൂർത്തി ക്ഷേത്രത്തിലെ മണ്ഡലകാല വച്ച് നിവേദ്യവും സർപ്പങ്ങൾക്കും ദേവീ ദേവൻമാർക്കും കാരണവർക്കുമുള്ള വിശേഷാൽ പൂജകളും ശനിയാഴ്ച നടക്കും. കോന്നശേരി പരമേശ്വരൻ നമ്പൂതിരി, കോന്നശേരി സദേവൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജകൾ. രാവിലെ 5.30 ന് ക്ഷേത്രത്തിൽ വിളക്കു തെളിയിക്കൽ, പുണ്യാഹം, പ്രഭാത പൂജകൾ എന്നിവയ്ക്കു ശേഷം 9ന് വച്ച് നിവേദ്യ പൂജകൾ, സർപ്പത്തിന് നൂറും പാലും, സർപ്പ പൂജകൾ, 10.30ന് ദീപാരാധന, 11.30ന് പ്രസാദ വിതരണം എന്നിവ നടക്കും.