meet

കൊച്ചി: സംസ്ഥാനത്തെ ക്ലസ്റ്റർ 11 സി.ബി.എസ്.ഇ സ്‌കൂളുകളുടെ അത്‌ലറ്റിക് മീറ്റ് നാളെ മുതൽ ചൊവ്വാഴ്ച വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും വൈറ്റിലയിലെ ടോക് എച്ച് സ്‌കൂൾ ഗ്രൗണ്ടിലുമായി നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ 200 സ്‌കൂളുകളിൽ നിന്നായി 4000 കുട്ടികളാണ് 66 ഇനങ്ങളിലായി മത്സരിക്കാനെത്തുന്നത്. ടോക് എച്ച് സ്കൂളാണ് മീറ്റിന് ആതിഥ്യമരുളുന്നത്. നാളെ രാവിലെ 7ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണൽ ഡയറക്ടർ മഹേഷ് ഡി ധർമ്മാധികാരി മുഖ്യാതിഥിയാകും.