കിഴക്കമ്പലം: മലയിടംതുരുത്ത് എൽ.പി സ്കൂളിന് സമീപമുള്ള കാനയിൽ ഹോട്ടൽ മാലിന്യവും കക്കൂസ് മാലിന്യവും തള്ളിയ വാഹനം നാട്ടുകാർ പിടികൂടി നൽകിയെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്ന് പരാതി. പൊലീസ് നടപടിക്കെതിരെ പ്രതിഷേധയോഗം ചേർന്നു. എം.കെ. അനിൽകുമാർ, എൻ.വി. മാത്തുക്കുട്ടി, ബെന്നി മാത്യു, ബിജു മാത്യു, കെ.എച്ച്. ഹാരീസ്, കെ.എ. മുഹമ്മദ്, ജോസഫ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.