പെരുമ്പാവൂർ: പെൻഷൻ സംരക്ഷണ ദിനമായ ഇന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ എൻ.എസ്.എസ് ഹാളിൽ നടക്കുന്ന സമ്മേളനം ഫെറ്റോ ജില്ലാ സെക്രട്ടറി ടി.ബി. ഹരി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് പി.ബി.ഗോവിന്ദൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എൻ.ജി.ഒ. സംഘ് ജില്ലാ സമിതി അംഗം ആർ.രാജേഷ്, ജില്ലാ സമിതി അംഗം ഗംഗാധരൻ, താലൂക്ക് സെക്രട്ടറി ചന്ദ്ര ബോസ് .കെ. പ്രമോദ് എന്നിവർ സംസാരിക്കും. സംഘത്തിന്റെ മുതിർന്ന അംഗമായ ജി.ശിവരാമൻ നായർ, ദേശീയ ഗെയിംസിൽ ജൂഡോ മത്സരത്തിൽ സ്വർണം നേടിയ പ്രതിഭകളുടെ പരിശീലകനായ അഖിൽ .എം. നായർ എന്നിവരെ യോഗത്തിൽ ആദരിക്കും.