ആലുവ: ആലുവയിൽ വിവിധ അപകടങ്ങളിലായി നാലുപേർക്ക് പരിക്ക്. മാർക്കറ്റ് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വയൽകര അറയ്ക്കൽ ഗിരീശൻ (56), കടുങ്ങല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് നീറിക്കോട് പാലയ്ക്കപ്പറമ്പിൽ ബെന്നി (48), ബൈക്കിൽ നിന്ന് വീണ് കടുങ്ങല്ലൂർ തറയിൽ പുത്തൻ വീട്ടിൽ രാഹുൽ (25), മാർക്കറ്റ് റോഡിൽ സ്‌കൂട്ടറും ആട്ടോറിക്ഷയും കൂട്ടിയിടിച്ച് ആലുവ കക്കാട്ട് മറിയ ട്രീസ (19) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.