
ആലുവ: ചൂർണ്ണിക്കര പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, കേരള സ്റ്റേറ്റ് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനുമായി ചേർന്നു സംരംഭം തുടങ്ങുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി ഒ.ബി.സി ലോൺ മേളയിൽ 2.17 കോടി രൂപ വിതരണം ചെയ്തു. ചൂർണ്ണിക്കര പഞ്ചായത്തിലെ 35 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കാണ് ലോൺ നൽകിയത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ റംല താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ പി.എസ്, യൂസഫ്, കെ. ദിലീഷ്, രമണൻ ചേലാക്കുന്ന് എന്നിവർ സംസാരിച്ചു.