u-we-c

കളമശേരി : ഇന്ധന - പാചക വാതക നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് എംപ്ലോയീസ് കോൺഗ്രസ്‌ കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ഗ്ലാസ് കോളനി കവലയിൽ സംഘടിപ്പിച്ച പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽമുത്തലിബ് ഉദ്ഘാടനം ചെയ്തു. നിസാം നീറുങ്കൽ അദ്ധ്യക്ഷനായി, സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത്, ബ്ലോക്ക്‌ പ്രസിഡന്റ്‌ നൗഷാദ് പി.സ്.എ, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌മാരായ, മധു പുറക്കാട്, മുഹമ്മദ്‌ കുഞ്ഞു ചവിട്ടിത്തറ, മുഹമ്മദ്‌ കുഞ്ഞു വെള്ളക്കൽ, ജെസി പീറ്റർ എന്നിവർ പങ്കെടുത്തു.