ഫോർട്ടുകൊച്ചി: റോ റോയിൽ കയറുന്ന ടൂവീലർ യാത്രക്കാർക്ക് വിനയായ മുള്ള് കമ്പി കൊണ്ടുള്ള ക്യൂ വേലി മാറ്റി. കേരള കൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ കമ്പിവേലി മാറ്റുകയായിരുന്നു.വസ്ത്രങ്ങൾ മുള്ളുകമ്പി കോർത്ത് കീറുന്നുവെന്നും ദേഹത്ത് കൊണ്ടുമുറിവേൽക്കുന്നതായും യാത്രക്കാർ പരാതിപ്പെട്ടിരുന്നു. ടൂ വീലർ യാത്രക്കാർക്ക് നല്ല രീതിയിൽ റോ റോയിൽ കയറാൻ പറ്റുന്ന രീതിയിലുള്ള ക്യൂലൈൻ ഇന്നലെ മുതൽ പുന:സ്ഥാപിച്ചു.