obi
രവി

കാലടി: പെരിയാറ്റിൽ നീലീശ്വരം കല്ലുകടവിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. നീലീശ്വരം മന്നംകുടി വീട്ടിൽ രവിയെയാണ് (69) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രണ്ട് മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. പുഴക്കടവിനോട് ചേർന്ന് ഒന്നര അടി ആഴത്തിൽ മലർന്ന നിലയിലാണ് മൃതദേഹം കണ്ടത്. രവിയുടേതെന്ന് കരുതുന്ന വസ്ത്രങ്ങൾ കടവിന് സമീപം ഉണ്ടായിരുന്നു. കാലടി പൊലീസും അങ്കമാലി അഗ്നിശമന സേനയും ചേർന്ന് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: പരേതയായ സുമതി.