ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവലിന്റെ ഭാഗമായുള്ള മെഗാ ചിത്രപ്രദർശനം പള്ളത്ത് രാമൻ സ്മാരക ഓഡിറ്റോറിയത്തിൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദി ഇൻസെന്റ ഫൗണ്ടേഷൻ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു, കേരള സംഗീത നാടക അക്കാഡമി എക്സിക്യുട്ടീവ് അംഗം ജോൺ ഫെർണാണ്ടസ്, കൊച്ചി നഗരസഭ ചെയർപേഴ്സൺ ഷീബലാൽ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ ബോണി തോമസ്, കൊച്ചിൻ കാർണിവൽ കമ്മിറ്റി ജനറൽ സെക്രട്ടറി നദിർ, ആസിഫ് അലി കോമു, ഗുരുകുലം ബാബു, ഹസൻ, ശ്രീകല ലെനിൻ, വിഷ്ണു എന്നിവർ സംസാരിച്ചു. 500ൽ അധികം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.