cpi-paravur-
എ.ഐ.ടി.യു.സി ദേശീയ സമ്മേളന പതാക ജാഥയ്ക്ക് പറവൂരിൽ നൽകിയ സ്വീകരണം

പറവൂർ: ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിൽ ഉയർത്താനുള്ള പതാകജാഥയ്ക്ക് ജില്ലാഅതിർത്തിയായ മൂത്തകുന്നത്തും പറവൂരിലും സ്വീകരണം നൽകി. കയ്യൂരിൽനിന്ന് പി. രാജു ക്യാപ്ടനും എലിസബത്ത് അസീസി വൈസ് ക്യാപ്ടനും, സി.പി. മുരളി ഡയറക്ടറുമായിട്ടാണ് ജാഥാ പ്രയാണം.

മൂത്തകുന്നത്തുനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പറവൂർ അമ്മൻകോവിൽ സമീപത്ത് സ്വീകരിച്ച് പ്രകടനമായിട്ടാണ് സ്വീകരണ വേദിയായ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് ജാഥയെ ആനയിച്ചത്. സ്വീകരണസമ്മേളനം സി.പി.ഐ ജില്ലാസെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.

എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.ആർ. ശോഭനൻ, സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കമല സദാനന്ദൻ, ഡിവിൻ കെ. ദിനകരൻ, മീന സുരേഷ്, എസ്. ശ്രീകുമാരി, പി.എൻ. സന്തോഷ്, കെ.ബി. അറുമുഖൻ തുടങ്ങിയവർ ജാഥയെ സ്വീകരിച്ചു.

ജാഥാ അംഗങ്ങളായ ആർ. സജിലാൽ, കവിത സന്തോഷ്, ടി.കെ. സുധീഷ്, പി.കെ. നാസർ, മഹിത മൂർത്തി, കെ.എൻ. ഗോപി, ടി.എൻ. സഞ്ജിത്ത്, ടി.എം. പവിത്രൻ, കെ.എ. സുധി എന്നിവർ സംസാരിച്ചു.