പറവൂർ: കേസരി ബാലകൃഷ്ണപിള്ള സ്മാരകട്രസ്റ്റും കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാകമ്മിറ്റിയും സംയുക്തമായി കേസരി സ്മൃതിദിനമായ നാളെ കേസരി അന്ത്യവിശ്രമം കൊള്ളുന്ന മാടവന പറമ്പിൽ (കേസരി കോളേജ്) അനുസ്മരണ സമ്മേളനം നടത്തും. രാവിലെ ഒമ്പതിന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കേസരി സ്മാരക ട്രസ്റ്റ് ജനറൽ സെക്രട്ടറി പൂയപ്പിള്ളി തങ്കപ്പൻ, കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ, ട്രസ്റ്റ് ഭാരവാഹികളായ എസ്.പി. നായർ, അഡ്വ. റാഫേൽ ആൻറണി, കെ.ജെ.യു ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ, സെക്രട്ടറി സുനീഷ് മണ്ണത്തൂർ, ട്രഷറർ ശശി പെരുമ്പടപ്പിൽ എന്നിവർ സംസാരിക്കും.