പറവൂർ: ജില്ലാ വ്യവസായ കേന്ദ്രവും താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച താലൂക്ക് നിക്ഷേപക സംഗമം നഗരസഭാ ചെയർപേഴ്സൺ പ്രഭാവതി ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്കിംഗ് നടപടിക്രമങ്ങളെ കുറിച്ച് റാണി നിക്സൺ ക്ലാസെടുത്തു. 36 സംരംഭകരും ഏഴ് ബാങ്ക് പ്രതിനിധികളും പങ്കെടുത്തു. ധനകാര്യ സ്ഥാപനങ്ങളുടെ പദ്ധതികളെക്കുറിച്ച് വിശദീകരണവും സംരഭകരുടെ പ്രൊജക്ടുകൾ സംബന്ധിച്ച സംശയദുരീകരണവും നടന്നു. താലൂക്കിലെ നവസംരംഭകരിൽ നിന്ന് ഈ സാമ്പത്തിക വർഷം 36.79 കോടി രൂപയുടെ നിക്ഷേപവും, 270 പേർക്ക് തൊഴിലവസരങ്ങളും സൃഷ്ടിച്ചതായി താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ വി.ആർ. തരുൺ കുമാർ പറഞ്ഞു