
വൈപ്പിൻ: എടവനക്കാട് വാച്ചാക്കലിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച ശ്രീവിഹാർ അങ്കണവാടി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചുത്രേസ്യ നിഷിൽ, സി.ഡി.പി.ഒ. ബീന, പഞ്ചായത്ത് അംഗങ്ങളായ പി.ബി. സാബു, കെ.ജെ. ആൽബി, ബ്ലോക്ക്പഞ്ചായത്ത് അംഗം ട്രീസ ക്ലീറ്റസ്, റോട്ടറിക്ലബ് വൈപ്പിൻ ഐലന്റ് പ്രസിഡന്റ് മനോജ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ നിഷ പോൾ എന്നിവർ പ്രസംഗിച്ചു.