
കൊച്ചി: ലഹരി സംഘങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണും പഴ്സും മോഷ്ടിച്ച കേസിൽ കടവന്ത്ര ഉദയ കോളനിയിൽ സനൽ അറസ്റ്റിലായി. നവംബറിൽ സലിംരാജൻ പാലത്തിൽ വച്ച് ലഹരി യുമായി ബന്ധപ്പെട്ട് മറ്റൊരു ലഹരി സംഘവുമായുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. മാരകായുധങ്ങളുമായി ആക്രമണം നടത്തിയ പ്രതി സ്ഥലത്തെത്തിയ കടവന്ത്ര പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിന് നേരെ വാക്കത്തി വീശി വെല്ലുവിളിച്ച ശേഷം കടന്നു കളയുകയായിരുന്നു. സംഭവശേഷം പ്രതി ആലപ്പുഴ കലവൂർ ഭാഗത്ത് കൃപാസനം പള്ളിക്കു സമീപം ഭാര്യയുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ ഉദയ കോളനിയിൽ ഷെഫീഖ്, അഖിൽ (ചുണ്ണി) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
.