ആലുവ: ഭാര്യ മരിച്ച് പതിനെട്ടാം ദിവസം ഭർത്താവും മരിച്ചു.
എടത്തല കുഞ്ചാട്ടുകര ജിബി നിവാസിൽ സി.എൻ. കൃഷ്ണനാണ് (77) മരിച്ചത്. റിട്ട. എൻ.എ.ഡി ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും എടത്തല ഗവ. ഹൈസ്‌കൂൾ അദ്ധ്യാപികയുമായിരുന്ന ലീല കൃഷ്ണൻ നവംബർ 28നാണ് മരിച്ചത്.
മക്കൾ: ജിബിൻ കൃഷ്ണൻ (അബുദാബി), ബിബിൻ കൃഷ്ണൻ (ഐ.ടി എൻജിനിയർ). മരുമക്കൾ: സുമ (അബുദാബി), ശ്രുതി (കെ.എസ്.എഫ്.ഇ).