കൊച്ചി: നഗരപ്രദേശങ്ങളിലെ മരം അവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാറ്റുന്നത് സംബന്ധിച്ച നിവേദനത്തിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശം. നഗരപ്രദേശങ്ങളിൽ ഇവ കത്തിച്ചുകളയുന്നത് ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നതിനാൽ കമ്പോസ്റ്റാക്കി മാറ്റാനുള്ള പദ്ധതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള നദീ സംരക്ഷണസമിതി പ്രവർത്തകനായ എറണാകുളം തെക്കൻചിറ്റൂർ സ്വദേശി ശ്രീനിവാസൻ ഇടമന നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. തദ്ദേശഭരണ സെക്രട്ടറിക്കാണ് കോടതി നിർദേശം.