കളമശേരി: ലോകമാകെ ഫുട്ബാൾ ലഹരിയിൽ ആറാടുമ്പോൾ കളമശേരിയിലും ആവേശം വാനോളമാണ്. ഇന്ന് നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കിയിരിക്കുകയാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഫ്രാൻസും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്ന ആവേശകരമായ മത്സരം കാണുന്നതിന് കളമശേരി ടി.വി.എസ് ജംഗ്ഷന് സമീപമുള്ള സ്പാർട്ടൻ ടർഫ് കോർട്ടിൽ വൈകിട്ട് ആറുമണി മുതൽ ഡി.ജെ, ക്വിസ് കോമ്പറ്റീഷൻ, ഗോൾ ചലഞ്ച് തുടങ്ങിയ പരിപാടികളോടുകൂടി ഫൈനൽ മത്സരം ആഘോഷമാക്കും. മന്ത്രിക്കും പൗരപ്രമുഖരോടും ഒപ്പം ലോകകപ്പ് ഫൈനൽ മത്സരം കാണാം.