കൊച്ചി: വി. വേണുഗോപാൽ രചിച്ച 'അമ്മു എന്ന അമ്മുക്കുട്ടി' എന്ന നോവലിന്റെ ഇംഗ്ളീഷ് പരിഭാഷ 'അമ്മു അലിയാസ് അമ്മുക്കുട്ടി' ഇന്ന് പ്രകാശിപ്പിക്കും. മുല്ലശേരി കനാൽറോഡിലെ സഹോദരസൗധം ഹാളിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് കെ. സുകുമാരൻ മുൻ ഉപഭോക്തൃകോടതി ജഡ്ജി അഡ്വ.കെ. രാധാകൃഷ്ണൻ നായർക്ക് കോപ്പി നൽകി പ്രകാശനം നിർവഹിക്കും.

ഇന്ത്യൻ സൊസൈറ്റി ഒഫ് ഓതേഴ്സ് (ഇൻസ) സംഘടി​പ്പി​ക്കുന്ന ചടങ്ങ് ജസ്റ്റി​സ് അലക്സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്യും. ഇൻസ പ്രസി​ഡന്റ് ജസ്റ്റി​സ് പി​.എസ്. ഗോപി​നാഥൻ അദ്ധ്യക്ഷത വഹി​ക്കും.

ചടങ്ങി​ൽ സെലി​ൻ ചാൾസ് രചി​ച്ച 'ഇലഞ്ഞി​പ്പൂക്കൾ' എസ്.എൻ.വി സദനം ട്രസ്റ്റ് പ്രസി​ഡന്റ് ഗീതയ്ക്ക് നൽകി​ ചെറുകുന്നം വാസുദേവൻ പ്രകാശിപ്പിക്കും. അനി​യൻ തലയാറ്റുംപി​ള്ളി​ രചി​ച്ച അച്ചുവി​ന്റെ ഡയറി​ മൂന്നാംഭാഗം നവീൻകുമാറി​ന് നൽകി​ ഇൻസ വൈസ് പ്രസി​ഡന്റ് ഡോ. വി​ല മേനോൻ പ്രകാശിപ്പിക്കും.

തുറമുഖ സാഹി​ത്യത്തെക്കുറി​ച്ച് ഇൻസ മുൻജനറൽ സെക്രട്ടറി​ ഡോ.ടി​.പി. ശങ്കരൻകുട്ടി​ നായരും ചീഫ് പേട്രൻ ജസ്റ്റി​സ് കെ. സുകുമാരനും പ്രഭാഷണം നടത്തും. സെക്രട്ടറി​ ഡോ. രതി​മേനോൻ സ്വാഗതവും സെക്രട്ടറി​ ഡോ. വി​നോദ്കുമാർ കല്ലോലി​ക്കൽ നന്ദി​യും പറയും.