തൃപ്പൂണിത്തുറ: മരട് നഗരസഭ ആറാം ഡിവിഷനിൽ ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരം നടക്കുന്ന ഇന്ന് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചുള്ളത്. വൈകിട്ട് ലോകകപ്പിന്റെ വലിയ മാതൃകയുമായി റോഡ് ഷോ, വിവിധ കലാപരിപാടികൾ, മത്സരം വലിയ സ്ക്രീനിൽ കാണുവാൻ അവസരം എന്നിവ ഒരുക്കിയിട്ടുണ്ട്.

പ്രവചന മത്സരത്തിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ സ്വർണ നാണയം സമ്മാനമായി നൽകുമെന്ന് വികസന കാര്യ സമിതി അദ്ധ്യക്ഷൻ പി.ഡി. രാജേഷ് അറിയിച്ചു.